Latest News

ടിആര്‍എസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മൂന്നു ദിവസം മുമ്പാണ് മാവോയിസ്റ്റുകള്‍ ശ്രീനിവാസ റാവുവിനെ തട്ടിക്കൊണ്ടു പോയത്

ഹൈദരാബാദ്: ടിആര്‍എസ് പ്രാദേശിക നേതാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ നേതാവായ എന്‍ നാഗേശ്വര റാവുവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. യെരമ്പാടു – പുട്ടപാടു റോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നു ദിവസം മുമ്പാണ് മാവോയിസ്റ്റുകള്‍ ശ്രീനിവാസ റാവുവിനെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ മൃതദേഹമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മൃതദേഹം കിടന്നതിനു സമീപത്തായി ബൈക്കും കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിന് കൈമാറിയതിന്റെ പേരിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

കുത്തൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന റാവുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാളെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close