KeralaLatest News

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്തെ ചിലയിടങ്ങളില്‍ രാത്രി 8നും 10നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നറിയിച്ച് കെഎസ്ഇബി. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍ സാധ്യതയുണ്ടെന്നും ലഭ്യതയിലെ ഏറ്റക്കുറച്ചിലനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിലും വ്യത്യാസമുണ്ടാകുമെന്നും കെഎസ്ഇബിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതിനാൽ ചിലയിടങ്ങളിൽ ഇന്നലെയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button