Latest NewsIndia

വാര്‍ത്താ ചാനല്‍ അവതാരകയ്ക്ക് അശ്ലീല സന്ദേശമയച്ചയാള്‍ പിടിയില്‍

മുംബൈ: മുംബൈയിലെ വാര്‍ത്താചാനല്‍ അവതാരകയ്ക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ 40 കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

തൊഴില്‍ രഹിതനായ അടാനു രവിന്ദ്ര കുമാര്‍ എന്നയാളെയാണ് കുഫെ പരേഡ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടി.വി അവതാരക പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഫേസ്ബുക്കിലൂടെ പ്രതി തനിക്ക് അശ്ലീല മെസേജുകള്‍ അയക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇയാളെ ബ്ലോക്ക് ചെയ്തെങ്കിലും, മൂന്ന് പ്രൊഫൈലുകള്‍ കൂടിയുണ്ടാക്കി അതുവഴിയും സമാന മെസേജുകള്‍ അയച്ചുവെന്നും പരാതിയില്‍ പറയുന്നു.

വിഷയം യുവതി ഭര്‍ത്താവിനെ അറിയിക്കുകയും ഭര്‍ത്താവ് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രതി ഇരുവരെയും ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഒടുവില്‍ സഹികെട്ട അവതാരക പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കിയത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് കണ്ടെത്തി. ഇതനുസരിച്ച് പോലീസ് സംഘം ബംഗാളിലേക്ക് പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ കുമാറിനെ ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button