Latest NewsKerala

കോളേജിൽ നടന്നത് അംഗീകരിക്കില്ല ; എസ്എഫ്‌ഐ ആകെ മോശമാണെന്ന് പറയാനും കഴിയില്ലെന്ന് ധനമന്ത്രി

കോഴിക്കോട് : യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഭവത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ഇത്തരം നടപടികൾ തിരുത്തപ്പെടേണ്ടത് തന്നെയാണ്. യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഒരു അപവാദം മാത്രമാണ്. അതിന്റെ പേരിൽ എസ്എഫ്‌ഐ ആകെ മോശമാണെന്ന് പറയാൻ പറ്റില്ല. കേരളത്തിലെ ക്യാമ്പസുകളിൽ കൊലപ്പെട്ടത് എസ്എഫ്‌ഐ പ്രവർത്തകരാണ്. എസ്എഫ്‌ഐ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി ചരിത്ര മ്യൂസിയമാക്കണമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അവിടേക്ക് മാറ്റണം. അല്ലാത്ത പക്ഷം ഇതിന് പരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1980 മുതൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു. അവിടെ നടക്കുന്നത് വിദ്യാഭ്യാസമല്ല. ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥലമായി കോളേജ് മാറി. എസ്എഫ്‌ഐയിലെ സമാധാന പ്രേമികൾക്ക് പോലും അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് എസ്എഫ്‌ഐയെന്നും കെ മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button