Latest NewsKerala

എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് വേണ്ടത്-അബ്ദുള്ളക്കുട്ടി

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് സംഭവത്തില്‍ എസ്എഫ്ഐയെ നിശിതമായി വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. എസ്എഫ്ഐ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്സ് ആയി മാറിയെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. താന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. എന്നാലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്സ് ആയി മാറി.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്. എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് ബിജെപി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുളളക്കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button