Health & Fitness

മൈഗ്രൈൻ; ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കാം

പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് മൈഗ്രയ്ൻ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്പര്യഘടകങ്ങ‌ളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്‌ന് കാരണമാകുന്നു. മൈഗ്രയ്ന്റെ മുഖ്യ ലക്ഷണം സഹിക്കാനാകാത്ത തലവേദനയാണ്. നാല് മുത‌ൽ 72 മണിക്കൂർ വരെ ഇത് നീണ്ടു നിൽക്കും. മനംപുരട്ട‌ൽ, ശർദ്ദിൽ, കണ്ണിൽ പ്രകാശം മിന്നി മറയുന്നത് പോലെ തോന്നുക, വെളിച്ചത്തിലേക്ക് നോക്കുന്നതും ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നതും അസഹ്യമായി തോന്നുക, കാഴ്ചയ്ക്ക് മങ്ങലുണ്ടാകുക, കണ്ണുകൾ ചുവക്കുക, വിശപ്പില്ലായ്മ, വിഷാദ രോഗം പിടിപ്പെടുക, പെട്ടന്ന് ദേഷ്യം വരിക, കൈകാലുക‌‌ൾക്ക് ശക്തി കുറവനുഭവപ്പെടുക തുടങ്ങിയവയാണ് മൈഗ്രയിന്റെ പ്രധാന ലക്ഷണങ്ങ‌ൾ.

കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന സാരമായ വ്യതിയാനങ്ങള്‍ ചിലര്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടാക്കും. ടെൻഷൻ, കടുത്ത മനോവിഷമം, ആകാംഷ, സൂര്യപ്രകാശം നേരിട്ടടിക്കുക, ഉറക്കെ ഉള്ള ശബ്ദം, ചില പെർഫ്യൂമുകളുടെ ഗന്ധം, ദൂരയാത്ര, സമയം തെറ്റി ഭക്ഷണം കഴിക്കുക, ഉറക്കമിളയ്‌ക്ക‌ൽ, ഉയർന്നതും താഴ്ന്നതുമായ രക്ത സമ്മർദം ഇവയെല്ലാം മൈഗ്രയ്നു കാരണമാകുന്നു. ഹോര്‍മോണ്‍ നിലവാരത്തിലുള്ള മാറ്റംമൂലം സ്ത്രീകളില്‍ ആര്‍ത്തവകാലത്തോടനുബന്ധിച്ചും ചെന്നികുത്ത് ഉണ്ടാകും. മൈഗ്രയ്നു ഫലപ്രദമായ ചികിത്സകൾ ആയുർവേദത്തിലുണ്ട്. കൂടുത‌ൽ ആളുകൾ സ്വീകരിക്കുന്നതും ഇതുതന്നെ. അവയിൽ ചിലത് നോക്കാം. തുമ്പയുടെ ഇല അരച്ച് നെറ്റിയിൽ തേച്ചു പിടിപ്പിക്കുക. അതുപോലെ ഉഴുന്ന് പരിപ്പ് വേവിച്ച് രാത്രി ആഹാരത്തിനുശേഷം കഴിക്കുക . കൂടാതെ കാച്ചിയ പാൽ കുറേനാൾ പതിവായി കുടിക്കുക.

ബലാഹഠാദി, അസ്നവില്വാദി, ഭൃഗാമലകാദി തുടങ്ങിയ എണ്ണകളും വൈദ്യോപദേശപ്രകാരം തലയില്‍ തേച്ച് കുളിക്കുന്നതും മൈഗ്രെയ്നിന്റെ കാഠിന്യത്തെ കുറയ്ക്കാന്‍ സഹായിക്കും. അരസ്പൂൺ ഉലുവാപൊടിയും മൂന്ന് സ്പൂൺ വെള്ളവും ഉപയോഗിച്ച് കുഴയ്‌ക്കുക. കുഴച്ച ഈ മിശ്രിതം മണപ്പിക്കുക ഇത്‌ മൈഗ്രയ്‌ന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാക്കും. കറുകപട്ട കുഴമ്പ് രൂപത്തിലാക്കി വെള്ളം ചേര്‍ത്ത് നെറ്റിക്കിരുവശവും പുരട്ടുക ഇത്‌ മൈഗ്രയ്‌ന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാകും.

നാരങ്ങയുടെ തൊലി ഉണക്കിപൊടിച്ച് കുഴമ്പുരൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്തവെള്ളത്തില്‍ കഴുകിക്കളയുക. ആഹാരത്തില്‍ വെളുത്തുള്ളി ധാരാളം ഉപയോഗിക്കുക. വെളുത്തുള്ളി മൈഗ്രയ്‌ന്‌ പരിഹാരമായി നിര്‍ദേശിക്കുന്നുണ്ട്. ചന്ദനം വെള്ളം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക. ഉണങ്ങിയതിനുശേഷം കൈകൊണ്ട് കഴുകി കളയുക. മൈഗ്രയ്‌ന്‍ ഉള്ളവര്‍ നേരിട്ട് സൂര്യപ്രകാശം അടിക്കാതെ ശ്രദ്ധിക്കുക, കൂടാതെ പുകവലി, മദ്യപാനം എന്നിവയും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button