Latest NewsKerala

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ സമരത്തിനൊരുങ്ങുന്നു

കൊ​ല്ലം: റെ​യി​ല്‍​വേ ഗേ​റ്റു​ക​ളു​ക​ളു​ടെ സ്വ​കാ​ര്യ വ​ത്ക്ക​ര​ണ​ത്തി​നെതിരെ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്നു. ഗേ​റ്റു​ക​ള്‍ സ്വ​കാ​ര്യവ​ത്ക്ക​രി​ക്കുമ്പോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​മെന്നും തൊ​ഴി​ല്‍ നൈ​പു​ണ്യം ഇ​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ചാ​ല്‍ അ​പ​ക​ട സാ​ധ്യ​ത ഏ​റു​മെ​ന്നും നി​ല​വി​ലെ ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റെ​യി​ല്‍​വേ ഇ​പ്പോ​ള്‍ ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വും ആ​ത്മാ​ര്‍​ഥ​ത​യും കൊ​ണ്ടാ​ണ്. സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം ന​ട​ക്കു​മ്പോ​ള്‍ ഇ​തെ​ല്ലാം അ​വ​താ​ള​ത്തി​ലാ​കുമെന്നും ജീവനക്കാർ പറയുന്നു.

ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍, ക്ലീ​നിം​ഗ്, കാ​റ്റ​റിം​ഗ്, ട്രാ​ക്ക് നി​ര്‍​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ ഇ​തി​ന​കം ത​ന്നെ സ്വ​കാ​ര്യ വ​ത്ക്ക​ര​ണം ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു.ഇ​പ്പോ​ള്‍ റെ​യി​ല്‍​വേ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍, അ​തി​വേ​ഗ പ​ദ്ധ​തി​ക​ള്‍, ച​ര​ക്ക് ക​ട​ത്താ​നു​ള്ള പ്ര​ത്യേ​ക പാ​ത​ക​ള്‍, ഇ​ല​ക്‌ട്രി​ഫി​ക്കേ​ഷ​ന്‍, സി​ഗ്ന​ലിം​ഗ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button