Latest NewsArticleKerala

  ബിനോയ് കോടിയേരി എന്‍ഡി തിവാരിക്ക് പഠിക്കുന്നോ? ഒരു കുപ്പി രക്തമല്ല ഒരു തുള്ളിമതി സത്യം തെളിയാന്‍ 

പിതൃത്വ നിര്‍ണയക്കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കാന്‍ തുടര്‍ച്ചയായി വിസമ്മതിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ദഗ്രസ് നേതാവുമായ എന്‍ഡി തിവാരിക്ക് ഒടുവില്‍ രക്തം നല്‍കേണ്ടി വന്നത് രണ്ടായിരത്തി പതിനൊന്നിലാണ്.   സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിയ്ക്കാനിരിയ്ക്കെയാണ് രക്ത സാംപിള്‍ നല്‍കാന്‍ തിവാരി തീരുമാനിച്ചത്. ഡെറാഡൂണിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഡോക്ടറും ജഡ്ജിയുമുള്‍പ്പെട്ട സംഘം 86 കാരനായ തിവാരിയുടെ രക്തം ശേഖരിച്ചത്. തന്റെ പിതാവ് എന്‍.ഡി. തിവാരിയാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന മുപ്പത്തിരണ്ടുകാരന്‍ 2008 ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതി യുടെ ഉത്തരവില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് രോഹിത് ശേഖര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ പരിശോധന തന്റെ  സ്വകാര്യതയെ ഹനിക്കലാണെന്ന് തിവാരി വാദിച്ചു. ഒട്ടേറെ വാദങ്ങള്‍ക്ക് ശേഷം തിവാരി നിര്‍ബന്ധമായും രക്തം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. തിവാരിക്കെതിരെ കേസ് നല്‍കിയ രോഹിത് ശേഖറും അമ്മ ഉജ്ജ്വല ശര്‍മ്മയും രക്തസാമ്പിള്‍ നല്‍കിയിരുന്നു. രോഹിതിന്റെ വളര്‍ത്തച്ഛന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവുകയും അദ്ദേഹത്തിന്റെ പുത്രനല്ല രോഹിതെന്ന് തെളിയിക്കപ്പെടുകയും  ചെയ്തതാണ്. ലൈംഗികാപവാദത്തെതുടര്‍ന്ന്  ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ്  എണ്‍പത്തഞ്ചുകാരനായ തിവാരിയുടെ പുത്രനാണ് താന്‍ എന്ന അവകാശവാദവുമായി രോഹിത് എത്തിയത്.

രണ്ടായിരത്തി പതിനൊന്നില്‍ രാജ്യം വളരെ കൗതുകത്തോടെ ശ്രദ്ധിച്ച ഒരു വാര്‍ത്തയായിരുന്നു തിവാരിയുമായി ബന്ധപ്പെട്ട ഡിഎന്‍എ പരിശോധന. തനിക്ക് പ്രായമായെന്നും രക്തം നല്‍കാനാകുന്ന അവസ്ഥയില്‍ അല്ലെന്നും വരെ അന്ന് തിവാരി വാദിച്ചു. പക്ഷേ ഒരു കുപ്പി രക്തമല്ല ഒരു തുള്ളി രക്തമാണ് വേണ്ടതെന്ന് ഉരുളക്ക് ഉപ്പേരി പോലെ സുപ്രീംകോടതി അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിനീഷ് കോടിയേരി അത്തരത്തിലൊരു ജൂനിയര്‍ തിവാരി ആകുന്നത് കാണുമ്പോള്‍ ആ കഥയൊക്കെ ഓര്‍മ വരികയാണ്.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ പീഡനത്തിന്റെ ഫലമായി എട്ട് വയസുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള പരാതിയുമായി മുംബൈയില്‍ സ്ഥിരതാമസക്കാരിയായ ബീഹാര്‍ സ്വദേശിനി എത്തിയതോടെയാണ് കോടിയേരിയുടെ മകന്‍ വീണ്ടും വിവാദത്തിലാകുന്നത്. അനുനയശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ ലൈംഗിക പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു യുവതി തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. തന്റെ കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയതോടെയാണ് സംഭവം സീരിയസായി.  പാസ്പോര്‍ട്ടില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വിനോദിനി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ച് അറിയിച്ചതാണ്. എന്നാല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കേണ്ട ദിവസമായപ്പോള്‍ പാവം ബിനോയിയക്ക് സുഖമില്ലാതായിപ്പോയി. അസുഖമായതിനാല്‍ സാമ്പിളഅ# എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ  വിനീതമായ ആവശ്യം. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷമാണ്  ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കാതെ ഒഴിഞ്ഞുമാറിയത്. ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.

എത്രനാള്‍ ബിനോയിക്ക് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിക്കാനാകും. സിപിഎം സെക്രട്ടറിയുടെ മകന്‍ നിരപരാധിയാണെന്നും ഇത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അത് വലിയ തമാശയായേ ജനം സ്വീകരിക്കുകയുള്ളു. കാരണം ഇത് ആദ്യമായല്ല കോടിയേരിയുടെട മക്കള്‍ വിവാദത്തില്‍പ്പെടുന്നത്. ദുബായിയില്‍ ബിനോയ് കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചപ്പോള്‍ രായ്ക്ക രാമാനം അത് ഒത്തുതീര്‍പ്പാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞു. യു. എ. ഇയിലെ വ്യവസായ പ്രമുഖരുടെ ഇടപെടലിലൂടെ നിന്നനില്‍പ്പില്‍ രണ്ട് കോടിയോളം രൂപയുണ്ടാക്കിയാണ് അന്ന് തലയൂരിയതെന്നാണ് പറയപ്പെടുന്നത്. അതിന് മുമ്പ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് വന്‍വിവാദമായപ്പോള്‍ കോടിയേരി സഖാവിന്റെ മറ്റൊരു മകന്‍ ബിനീഷ് കോടിയേരിയുടെ പേരും ഇയടില്‍ കേട്ടിരുന്നു. എന്തായാലും  കോടികള്‍ മറിച്ച് ഇപ്പോള്‍ ബിനോയ് നേരിടുന്ന കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് തോന്നുന്നല്ല. ഇന്നല്ലെങ്കില്‍ നാളെ  ബിനോയിക്ക് രക്ത സാമ്പിള്‍ നല്‍കിയേ മതിയാകൂ. അദ്ദേഹം പറയുന്നത് പോലെ നിരപരാധിയാണെങ്കില്‍ ഒരു ദിവസം മുമ്പേ അത് നല്‍കി തലയൂരുകയല്ലേ ബിനോയ് ചെയ്യേണ്ടത്. പകരം ഇങ്ങനെ അസുഖബാധിതനായി പേടിച്ച് മാറി നില്‍ക്കാന്‍ എത്രനാള്‍ കഴിയും സഖാവിന്റെ മകന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button