KeralaLatest News

കേരള പുനര്‍നിര്‍മ്മാണം : സഹായ വാഗ്ദാനവുമായി നിരവധി ഏജന്‍സികള്‍ രംഗത്തേക്ക്

തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ ഏജന്‍സികള്‍. ലോകബാങ്കും എഡിബിയും അടക്കമുളള ഏജന്‍സികളാണ് തിരുവനന്തപുരത്ത് നടന്ന വികസനപങ്കാളിത്ത സമ്മേളനത്തില്‍ സഹായം ഉറപ്പ് നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായുളള 31,000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ വീണ്ടും വിദേശ ഏജന്‍സികളുടെ സഹായം തേടിയത്. ലോകബാങ്ക്, എഡിബി, ജര്‍മ്മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു, ജാപ്പനീസ് ഏജന്‍സിയായ ജെയ്ക, ഫ്രഞ്ച് ഡെവലപ്മെന്റ് ഏജന്‍സി തുടങ്ങി നിരവധി ഏജന്‍സികള്‍ ഫണ്ട് വാഗ്ദാനം ചെയ്തു.

പൂര്‍ണ തോതിലുളള ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കലാണ് പ്രധാന ലക്ഷ്യം. ഗതാഗതമേഖലയുടെ നവീകരണത്തിന് ടെക്‌നിക്കല്‍ ഡയറക്ടറേറ്റും ഗ്രീന്‍ ബസ് കോറിഡോറും സ്ഥാപിക്കും. കുട്ടനാട്ടിലും തൃശൂര്‍ കോള്‍ മേഖലയിലും വെളളപ്പൊക്ക നിയന്ത്രണ പദ്ധതി നടപ്പാക്കും. ഡാമുകളുടെ അറ്റകുറ്റപ്പണിക്കും മണല്‍ നീക്കാനും പണം ചെലവഴിക്കും. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ഫണ്ട് കിട്ടാഞ്ഞ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ധനസമാഹരണത്തിനായി പ്രത്യേക കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ടാറ്റ ട്രസ്റ്റ്, ഐഎഫ്ഡിസി ഫൗണ്ടേഷന്‍ എന്നിവര്‍ പ്രത്യകം തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് പണം മുടക്കും. നഗരങ്ങളിലെ ജനവിതരണ, റോഡ് പദ്ധതികള്‍ക്ക് ഹഡ്‌കോയും നബാര്‍ഡും സഹായം നല്‍കും, ലോകബാങ്കിന്റെ വികസന പങ്കാളിയായി സമ്മേളനത്തില്‍ കേരളത്തെ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button