Latest NewsIndia

പ്ലാസ്റ്റിക് കവറിനുള്ളില്‍ ശ്വാസം മുട്ടി കൂനിപ്പിടിച്ചിരുന്ന് പുഴ കടക്കണം; കുട്ടികൾ സ്‌കൂളിൽ പോകുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

വിയറ്റ്നാം: പുസ്തകവും കുപ്പായവും കയ്യില്‍പ്പിടിച്ച് പ്ലാസ്റ്റിക് കവറിലിരുന്ന് കുത്തിയൊലിച്ച് വരുന്ന പുഴ കടക്കുന്ന കുട്ടികൾ. ഹുവോയ് ഹാ ഗ്രാമത്തിലാണ് സംഭവം. ഒരാളെ അക്കരെ എത്തിച്ച ശേഷം രക്ഷിതാവ് അപകടം കൂടാതെ തിരികെയെത്തുന്നത് വരെ ബാക്കിയുള്ളവര്‍ കാത്തിരിക്കും. ഓരോരുത്തരെയും ഇത്തരത്തിലാണ് പുഴ കടത്തുന്നത്. ദിവസവും അമ്പതിലധികം കുട്ടികളാണ് ഇത്തരത്തില്‍ സ്കൂളിലേക്ക് ദുരിതയാത്ര നയിക്കുന്നത്. ഗ്രാമത്തില്‍ നിന്നുള്ള മുതിര്‍ന്ന ആളുകളാണ് കുട്ടികളെ പ്ലാസ്റ്റിക് കവറുകളിലാക്കി പുഴ കടത്തുന്നത്. പുഴയില്‍ ഒഴുക്ക് കൂടുമ്പോള്‍ കവറിനുള്ളിൽ കൂടുതൽ നേരം ഇരിക്കേണ്ടിവരും. പുഴ കടന്നാലും യാത്രാ ദുരിതം തീരുന്നില്ല. പതിനഞ്ച് കിലോമീറ്ററാണ് വഴുക്കലുള്ള വഴികളിലൂടെ കുട്ടികള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ഇവിടേക്ക് പാലമോ മറ്റ് ഗതാഗത സൗകര്യമൊരുക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button