Latest NewsIndia

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പെരുകുന്നു; വിദേശങ്ങളിലേക്ക് കടക്കുന്ന പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ഗള്‍ഫ്: വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പെരുകുന്നു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വ്യാജ വിസ പതിപ്പിച്ചാണ് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നത്. വിദേശ പൗരന്മാര്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ശരിയാക്കി കൊടുക്കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വ്യാജ വിസ തരപ്പെടുത്തി കൊടുക്കാനും റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തിടെ കുവൈറ്റിലേക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കടക്കാന്‍ ശ്രമിച്ച 6 ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊടുംക്രിമിനലായ ബംഗ്ലാദേശ് സ്വദേശിയായ പിടികിട്ടാപ്പുള്ളിയെയും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.

ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന വന്‍ സംഘങ്ങള്‍ ഗള്‍ഫിലെ ചില ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് ഇവരില്‍ നിന്നും പങ്കു പറ്റുന്ന ചില ഉദ്യോഗസ്ഥരാണ്. എംബസികള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകരായി വിലസുന്നവരാണ് ഇത്തരം റാക്കറ്റുകള്‍ക്കായി വിടുപണി ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button