Mobile PhoneTechnology

പിന്‍ഭാഗത്ത് അഞ്ച് ക്യാമറ : കിടിലൻ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നോക്കിയ

പിന്‍ഭാഗത്ത് അഞ്ച് ക്യാമറയോട് കൂടിയ പുതിയ കിടിലൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 9 പ്യൂര്‍വ്യൂ എന്ന മോഡലാണ് പുറത്തിറക്കിയത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണമാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 12 മെഗാപിക്‌സലിന്റെ മൂന്ന് മോണോക്രോം സെന്‍സറുകളും 12 മെഗാപിക്‌സലിന്റെ രണ്ട് ആര്‍.ജി.ബി. സെന്‍സറുകളുമടങ്ങിയ അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സ് അടങ്ങിയതാണ് പിൻക്യാമറ.

NOKIA 9 PURE VIEW

5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി. പ്ലസ് പൊലെഡ് സ്‌ക്രീൻ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസർ, 20മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, 3320 എം.എ.എച്ച് ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. 6ജിബി റാമും 128ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഫോൺ മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിൽ ഈയാഴ്ച മുതല്‍ സ്വന്തമാക്കാം. വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

NOKIA 9 PURE VIEW 2

shortlink

Related Articles

Post Your Comments

Related Articles


Back to top button