Business

നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസം നേട്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 75 പോയിന്റ് താഴ്ന്ന് 39139ലും, നിഫ്റ്റി 25 പോയിന്റ് താഴ്ന്നു 11662ലുമാണ് വ്യാപാരം തുടങ്ങിയത്. വിപ്രോ, യുപിഎല്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐഒസി, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments


Back to top button
Close
Close