Latest NewsIndia

അസമില്‍ രൂക്ഷമായ മഴയും പ്രളയവും തുടരുന്നു, കാസിരംഗ നാഷണല്‍ പാര്‍ക്ക് 80% വെള്ളത്തിനടിയില്‍ : മരണസംഖ്യ ഉയരുന്നു

ഗുവാഹത്തി: അസമില്‍ രൂക്ഷമായ മഴയും പ്രളയവും തുടരുന്നു. പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 37 ആയി. 28 ജില്ലകളിലെ 103 റവന്യൂ സര്‍ക്കിളുകളിലായി 4128 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 53,52,107 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പ്രളയബാധിതരെ 427 ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച പ്രളയം വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കാസിരംഗ ദേശീയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിനടയിയിലാണ്. മനാസ് നാഷണല്‍ പാര്‍ക്ക്, പോബിത്തോറ വന്യജീവി സങ്കേതം എന്നിവയും വെള്ളത്തിനടിയിലാണ്. നിരവധി വന്യമൃഗങ്ങള്‍ വെള്ളം കയറിയ മേഖലകളില്‍ നിന്ന് മാറിയിട്ടുണ്ട്. നിരവധി മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ധെമാജി, ലാഖിംപുര്‍, ബിശ്വനാഥ്, ഗൊലഘട്ട്, ജോര്‍ഹത് ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അസമില്‍ നിന്നുള്ള കായിക താരം ഹിമാ ദാസ് ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, തേസ്പൂര്‍, ഗുവാഹത്തി, ദുബാരി തുടങ്ങിയ മേഖലകളിലെല്ലാം ബ്രഹ്മപുത്ര നദി അപകടനില കവിഞ്ഞ് ഒഴുകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button