KeralaLatest News

നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായി. വിഴിഞ്ഞം പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ടാണ് ഇവർ കടലിലേക്ക് പോയത്.കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു.

മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്സ്മെന്‍ന്റും ഒരുമിച്ചാണ് തെരച്ചിൽ നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവർ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button