Latest NewsInternational

ഗ്യാസ് പ്ലാന്റിൽ ഉഗ്രസ്ഫോടനം : രണ്ടു പേർ മരിച്ചു

ബെയ്‌ജിങ്‌ : ഗ്യാസ് പ്ലാന്റിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ചൈനയിലെ ബെയ്‌ജിങ്ങിൽ ഹെനാന്‍ കോയില്‍ ഗ്യാസ് ഗ്രൂപ്പിന്റെ ഫാക്ടറിയിലെ എയര്‍ സെപറേഷന്‍ യൂണിറ്റിൽ വൈകിട്ട് 5.50നായിരുന്നു സ്ഫോടനം. 18 ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റു. പന്ത്രണ്ടോളം പേരെ കാണാതായി. അടുത്തൊന്നും ഗ്യാസ് ടാങ്ക് ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

സ്‌ഫോടനത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി ജനലുകളും വാതിലുകളും തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കിഴക്കന്‍ ജിയാംഗ്‌സു പ്രവിശ്യയിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 78 പേരാണ് മരിച്ചത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button