Latest NewsKeralaIndia

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്

ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പുമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.

തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച്‌ ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നു കെഎസ്‌യു. ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പുമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.പിഎസ്‌സി, സര്‍വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കാന്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button