KeralaLatest News

മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഹെലികോപ്റ്റർ ഉടനെത്തും

വിഴിഞ്ഞം : കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഹെലികോപ്റ്റർ ഉടൻ തെരച്ചിൽ തുടങ്ങും. നിലവിൽ രണ്ട് കപ്പലുകൾ തെരച്ചിൽ നടത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.നാല് മൽസ്യത്തൊഴിലാളികളെയാണ് വിഴിഞ്ഞത്തുനിന്നും കാണാതായത്.ഉൾക്കടലിൽ തീരസംരക്ഷണസേനയുടെ ‘സമുദ്രാ പഹേദാർ’ കപ്പൽ വെള്ളിയാഴ്ച വൈകിയും തിരച്ചിൽ നടത്തിയിരുന്നു.

വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ‘സിന്ധുയാത്രാ മാത’യെന്ന വളളത്തിൽ ബുധനാഴ്ച വൈകീട്ട് 3.50-നാണ് നാലുപേരും കടലിൽ പോയത്. സൗത്ത് കൊല്ലംകോട് പൊയ്‌പ്പളളി വിളാകം സ്വദേശി ബെന്നി, പുല്ലുവിള പുതിയതുറ പുരയിടത്തിൽ ആന്റണി, പുല്ലുവിള പള്ളിക്കെട്ടിയ പുരയിടത്തിൽ യേശുദാസൻ, പുതിയതുറ കിണറ്റുവിള പുരയിടത്തിൽ ലൂയീസ് എന്നിവരെയാണു കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button