KeralaLatest News

ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി. ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഡൽഹി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

കേരളത്തിന്‍റെ സ്വപ്നമായിരുന്ന കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ഡൽഹി മെട്രോയുടെയും സഹായം ലഭിക്കുന്നതിന് വേണ്ട സാഹചര്യം ഉറപ്പാക്കിയത് ഷീല ദീക്ഷിത്താണ്. അതുകൊണ്ടാണ് മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞത്. കേരളത്തിന്‍റെ വികസനത്തില്‍ ഷീല ദീക്ഷിത് നിര്‍ണ്ണായ പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button