Latest NewsUAE

ഒരു മാസത്തിനുള്ളിൽ റദ്ദാക്കിയത് 877 വിമാനസർവീസുകൾ; യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ

മസ്‌ക്കറ്റ്: ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ റദ്ദാക്കിയത് 877 വിമാനസർവീസുകൾ. മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്‍പൂര്‍, കാഠ്‍മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, കോഴിക്കോട്, സലാല, റിയാദ്, ഏതന്‍സ്, ഗോവ, ജയ്‍പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടവ. ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സർവീസുകൾ റദ്ദാക്കിയത്.

മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കില്‍ തൊട്ടടുത്ത തീയതികളിലുള്ള സര്‍വീസുകളിലോ യാത്രാ സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് മുന്‍പ് വിമാനത്തിന്റെ തത്സമയ വിവരങ്ങള്‍ പരിശോധിക്കുകയോ അല്ലെങ്കില്‍ +96824531111 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button