Latest NewsIndia

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; വര്‍ഷത്തില്‍ നല്‍കാന്‍ തീരുമാനിച്ച 6000 രൂപ കൂട്ടുന്ന കാര്യം പരിശോധിക്കും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 6000 രൂപ കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല. രാജ്യസഭയിലണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിപ്രകാരം ഇതുവരെ നല്‍കിയത് 14,646.4 കോടി രൂപയാണ്. ഇത് രണ്ട് ഗഡുക്കളായാണ് കൈമാറിയത്. എന്നാല്‍ അതേസമയം അപേക്ഷകരില്‍ 2.69 ലക്ഷം കര്‍ഷകര്‍ക്ക് ആദ്യഗഡു ലഭിച്ചിട്ടില്ല. അക്കൗണ്ടു വിവരങ്ങളിലെ അപാകതകളാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളനുസരിച്ചാലും 14.50 കോടി ഗുണഭോക്താക്കള്‍ പദ്ധതിയ്ക്ക് കീഴില്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. 4.14 കോടി പേര്‍ക്കാണ് ആദ്യഗഡുവായി 2000 രൂപ കൈമാറിയത്. 8290.6 കോട് ഇതിന് ചെലവായി. രണ്ടാംഗഡു 3.17 കോടി കര്‍ഷകര്‍ക്കേ നല്‍കിയിട്ടുള്ളു. കൂട്ടത്തില്‍ അക്കൗണ്ട് വിവരങ്ങളില്‍ കൃത്യത ആവശ്യപ്പെട്ടതു പ്രകാരം സംസ്ഥാനങ്ങളില്‍ നിന്ന് 23,337 പേരുടെ വിവരങ്ങള്‍ ലഭിച്ചതായും ഇവ പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചതായും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button