News

മോട്ടോ ജിപി എഡിഷന്‍ ജിക്‌സര്‍ എസ്എഫ് വിപണിയിലെത്തിച്ച് സുസുക്കി

മോട്ടോ ജിപി എഡീഷന്‍ ജിക്‌സര്‍ എസ്എഫ് ഇന്ത്യൻ വിപണിയിലെത്തിച്ച് സുസുക്കി. റേസിങ് ബ്ലൂ നിറത്തിലാണ് ജിപി എഡിഷന്‍ ജിക്‌സറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫെയറിങ്ങിനൊപ്പം എല്‍ഇഡി ഹെഡ്‌ലാംപ്, വിഭജിച്ച സീറ്റ്, ചാര്‍ജിങ് സോക്കറ്റ്, സ്‌മോക്ക്ഡ് വൈസര്‍, ഇന്ധന ടാങ്കിലെ പുത്തന്‍ ഗ്രാഫിക്‌സ്, ക്ലിപ് ഓണ്‍ ഹാന്‍ഡ്ല്‍ ബാര്‍ തുടങ്ങിയവയാണു പ്രധാന പ്രത്യേകതകൾ.

GIXXER MOTO GP EDITION

എൻജിൻ ഫീച്ചറുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 154.9 സി സി, സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിൻ 8,000 ആര്‍പിഎമ്മില്‍ 14.1 പിഎസ് കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം വരെ ടോര്‍ക്കും സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. 1.11 ലക്ഷം രൂപയാണു മോട്ടോ ജിപി എഡിഷന്‍ ജിക്‌സര്‍ എസ്എഫിനു ഡല്‍ഹി ഷോറൂം വില. നീല നിറത്തിനൊപ്പം എക്സ്റ്റാര്‍ ഡികാല്‍, ഫ്‌ളൂറസന്റ് റിം ടേപ് തുടങ്ങിയ പതിപ്പിലും ബൈക്ക് ലഭ്യമാണ്.

GIXXER MOTO GP 2

Tags

Post Your Comments


Back to top button
Close
Close