Latest NewsArticleIndia

രാഹുലിന്റെ രാഷ്ട്രീയമല്ല പ്രിയങ്കയുടേത് – സോന്‍ഭദ്രയിലെ പ്രിയങ്കയുടെ പ്രകടനം കോണ്‍ഗ്രസിന് ജീവാമൃതമാകുമോ..?

ഉത്തര്‍പ്രദേശിന്റെ കിഴക്കേ അറ്റത്തുള്ള സോന്‍ഭദ്രയില്‍ ഗ്രാമത്തലവനും കൂട്ടരും നടത്തിയ വെടിവയ്പില്‍ പത്ത് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്നിട്ടും യുപി യിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയും അവിടെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി ഒരു പ്രസ്താവന നടത്തി മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്. 400 കോടി വരുന്ന ബിനാമി സ്വത്ത് ഐടി വകുപ്പ് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി മൂന്ന് പേജ് പ്രസ്താവന നടത്തി. പക്ഷേ സോന്‍ഭദ്രയെക്കുറിച്ച് മിണ്ടിയില്ല. അതേസമയം യുപി രാഷ്ട്രീയത്തില്‍ അടുത്തിടെ മാത്രം സജീവമായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സംഭവസ്ഥലത്തെത്തി. അപ്പോള്‍ മുതല്‍ അവര്‍ ദേശീയ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തയുമായി.

പറഞ്ഞുവരുന്നത് പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയം അറിയാമെന്നാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി വച്ചൊഴിഞ്ഞ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിലവില്‍ സര്‍വ്വാത്മാ യോഗ്യ അവര്‍ തന്നെയെന്ന് എതിരാളികളും പറഞ്ഞു തുടങ്ങി. നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷകസേരയില്‍ ഇരിക്കണമെന്നത് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹമാണ്. പക്ഷേ രാഹുല്‍ രാജി വച്ചൊഴിഞ്ഞ് മാസം പിന്നിടുമ്പോഴും ആ സ്ഥാനത്തിരിക്കാന്‍ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുമില്ല. പല പല പേരുകള്‍ പല സന്ദര്‍ഭങ്ങളിലും ഉയര്‍ന്നുവന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മനസില്ലാമനസോടേ അവയൊക്കെ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും അധ്യക്ഷസ്ഥാനത്ത് ആരുമെത്തിയല്ല. അവിടെയിരിക്കാന്‍ യോഗ്യ പ്രിയങ്ക ഗാന്ധിയാണെന്ന് പാര്‍ട്ടി കേന്ദ്രത്തില്‍ നിന്ന് അഭിപ്രായമുയരുന്നതിനിടെയാണ് സോന്‍ഭദ്രയിലെത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുന്നത്. കണ്ടിടത്തോളം മോദിയെപ്പോലൊരു സിംഹത്തെ എതിര്‍ക്കാന്‍ എന്തുകൊണ്ടും രാഹുലിനെക്കാള്‍ നല്ലത് പ്രിയങ്ക തന്നെയാണെന്ന് കോണ്‍ഗ്രസുകാരും പറഞ്ഞുതുടങ്ങിയിരിക്കുന്നു. രാഹുലിന്റെ പപ്പു ഇമേജ് ഒരു പരിധി വരെ തിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി വച്ചൊഴിഞ്ഞതോടെ പ്രവര്‍ത്തകരുടെ വിശ്വാസം നഷ്ടമായതാണ്.

priyanka

പ്രിയങ്കയുടെ അപ്രതീക്ഷിത ധര്‍ണ ബിജെപിയേക്കാള്‍ ആശങ്കയോടെ കാണുന്നത് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമാണ്. കാരണം സംസ്ഥാനം തിരിച്ചുപിടിക്കണമെങ്കില്‍ ഇനി ബിജെപിയെ മാത്രം എതിര്‍ത്താല്‍ പോരാ കോണ്‍ഗ്രസിനെയും പേടിക്കേണ്ടി വരുമോ എന്നവര്‍ക്ക് ആകുലതയുണ്ട്. പ്രിയങ്കയുടെ ഒറ്റ പ്രകടനം യുപിയിലെ പഴയകാല കോണ്‍ഗ്രസുകാരെ ഇന്ദിരയെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കനത്ത പരാജയത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിനേക്കാളും രാഹുലിന് പ്രിയം വിദേശവാസമാണ്. അവിടെയാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിലുള്ള പ്രിയങ്കയുടെ ആഗ്രഹവും ശ്രമവും വ്യക്തമാകുന്നത്. കോണ്‍ഗ്രസിനെ സോനഭദ്ര എന്ന ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്സ് പക്ഷിയാക്കാന്‍ പ്രിയങ്ക പാടുപെടുകയാണ്. കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് ഗാന്ധി എന്ന വാക്ക് പശപോലെ ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്.പാര്‍ട്ടിയെ നിലനിര്‍ത്താനായാലും ഇല്ലാതാക്കാനായാലും അത് അങ്ങനെതന്നെയാണ്.

rahul-priyanka

ലക്ഷ്യമില്ലാതായ, പ്രത്യേകിച്ച് ദൗത്യമില്ലാതായ നേതൃത്വമില്ലാതായ കോണ്‍ഗ്രസിന് ഇന്ദിരയുടെ ചെറുമകള്‍, രാജീവിന്റെ പുത്രി പ്രിയങ്ക നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അവശനിലയിലായ രോഗി വളരെ പെട്ടെന്ന് നില മെച്ചപ്പെടുത്തുന്നതുപോലെ കോണ്‍ഗ്രസ് തല പൊക്കിയിരിക്കുന്നു. സോന്‍ഭദ്ര പ്രശ്നത്തില്‍ ഇടപെട്ട പ്രിയങ്കയുടെ ദൃശ്യങ്ങള്‍ രാജ്യത്തെ ന്യൂസ് ചാനലുകള്‍ ലൈവ് ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആശ്വാസമായിരുന്നു. അവസാനം കോണ്‍ഗ്രസിന് ഒരാളുണ്ടാകുന്നു എന്ന പ്രതീക്ഷ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് തോന്നുംവിധമായിരുന്നു പ്രിയങ്കയുടെ നിലപാടെന്ന് രാജ്യവും പറയുന്നുണ്ട്. അതേ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ മനസിലാക്കാത്ത പലതും രാഷ്ട്രീയമായി പ്രിയങ്ക മനസിലാക്കുന്നു. സോണ്‍ഭദ്രയിലെ പത്ത് കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ഉത്തര്‍പ്രദേശിന്റെ ഹൃദയത്തിലേക്കുള്ള വാതിലാണെന്ന് അവര്‍ക്കറിയാം. ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു ഗാന്ധിയെത്തുമ്പോള്‍ യുപി മാറി ചിന്തിച്ചുകൂടാതിരിക്കില്ല എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രിയങ്ക ഇനി ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേവ്ദ്രമോദിയെയായിരിക്കും. മോദിക്ക് ആശ്വസിക്കാം, രാഹുലിനെക്കാള്‍ നല്ലൊരു പ്രതിയോഗി മുന്നിലെത്തുന്നതില്‍. ശക്തയാണെഹ്കില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കും പോലെ ആ പാര്‍ട്ടിയക്ക് ജീവന്‍ നല്‍കാന്‍ പ്രിയങ്കയ്ക്ക് ആകുമെങ്കില്‍ ഇന്ദ്രപ്രസ്ഥത്തില്‍ പോരാട്ടം കനക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button