News

ഈ മോഡൽ ഫോണിന്റെ വില കുറച്ച് അസ്യൂസ്

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറെ ജനപ്രീതി നേടിയ ബജറ്റ് ഫോണ്‍ മാക്‌സ് പ്രോ എം വണ്‍ സീരീസിലെ എല്ലാഫോണുകളുടെയും വില കുറച്ച് അസ്യൂസ്. 3 ജിബി 6 ജിബി വേരിയന്റുകള്‍ക്ക് അഞ്ഞൂറ് രൂപയും, 4ജി ബി വേരിയന്റിന് 1500 രൂപ വരെയുമാണ് കുറച്ചത്. ഇതനുസരിച്ച് 3ജിബി റാം+32 ജിബി സ്‌റ്റോറേജ് ഫോണിന് 7999 രൂപയും 4 ജിബി റാം+ 64 ജിബി മോഡലിന് 8999 രൂപയും 6 ജിബി റാം+64 ജിബി മോഡലിന് 11999 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് യഥാക്രമം 8499, 10499, 12499 ആയിരുന്നു വില.

MAX PRO M1

സ്‌നാപ് ഡ്രാഗണ്‍ 636 പ്രോസസർ , ഇരട്ട പിന്‍കാമറകള്‍, 5000 എം.എ.എച്ച്‌ ബാറ്ററി തുടങ്ങിയവയായിരുന്നു പ്രധാന പ്രത്യേകതകൾ. കറുപ്പ്, നീല, ഗ്രേ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമായ ഫോണുകൾക്ക് ഇ.എം.ഐ സൗകര്യവും ഫോണ്‍ എക്‌സ്‌ചേഞ്ചും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ആക്‌സിസ് ബാങ്ക്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് അഞ്ച് ശതമാനം വിലക്കുറവും ഒരുക്കിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close