IndiaLatest News

ദുര്‍മന്ത്രവാദമെന്നാരോപണം : നാല്‌ പേരെ കഴുത്തറുത്ത് കൊന്നു

ജാര്‍ഖണ്ഡ്: ദുര്‍മന്ത്രവാദമെന്നാരോപിച്ച് നാല്‌ പേരെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡ് ഗുംലയില്‍ രണ്ടു സ്ത്രീകള്‍ അടക്കം നാലു പേരെയാണ്‌ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഇവരുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ അക്രമികള്‍ നാല്‌ പേരെയും വലിച്ചിഴച്ച് മറ്റൊരു വീട്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും, നാല്‌ പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്.

അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിൽ. അക്രമികളില്‍ മുഖംമൂടി ധരിച്ചവരും ഉണ്ടെന്നും കൊലപാതകികള്‍ക്കായി തിരച്ചിൽ ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close