KeralaLatest News

ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ കണ്ണൂരിലെ വെള്ളക്കെട്ടില്‍ കുടുങ്ങി

കണ്ണൂര്‍: കനത്ത മഴ തുടരുന്ന കണ്ണൂരില്‍ ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ലു കാര്‍ വെളളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കാറാണ് വെളളക്കെട്ടില്‍ കുടുങ്ങിയത്. വെളളം നിറഞ്ഞ് കാണാതിരുന്ന റോഡിന്റെ ഓവുചാലിന് അടുത്തുകൂടെ പോകുമ്പോള്‍ കുഴിയില്‍ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. യുവാവ് വാഹനം മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഴ ശക്തമാവുകയും റോഡില്‍ വെളളം നിറയുകയും ചെയ്തു. അപ്പോഴേക്കും വാഹനത്തിന് അകത്തും വെളളം നിറഞ്ഞിരുന്നു. തുടര്‍ന്ന് യുവാവ് നാട്ടുകാരുടെ സഹായം തേടി. ഏറെ നേരത്തേ പരിശ്രമത്തിന് ഒടുവില്‍ ക്രെയിനിന്റെ സഹായത്തോടെ വണ്ടി വെളളക്കെട്ടില്‍ നിന്നും ഉയര്‍ത്തി മാറ്റി. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button