Latest NewsBeauty & Style

മുഖക്കുരു ഒരു പ്രശ്നമാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുഖം കൂടുതല്‍ എണ്ണമയമുള്ളതാകാന്‍ സാധ്യതയുണ്ട്. സ്വതവേ ‘ഓയിലി സ്‌കിന്‍’ ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഈ പ്രശ്‌നം നേരിട്ടേക്കാം.

മുഖം എണ്ണമയമുള്ളതാകുന്നതോടെ ഇത് ചുറ്റുപാടുകളില്‍ നിന്ന് എളുപ്പത്തില്‍ പൊടിയും അഴുക്കും വലിച്ചെടുക്കുന്നു. ഇത് വലിയ പരിധി വരെ മുഖക്കുരുവിന് കാരണമാകാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ മറ്റൊരു കാലാവസ്ഥയിലും കാണാത്തയത്രയും മുഖക്കുരു മഴക്കാലങ്ങളില്‍ കണ്ടേക്കാം. ഇത് ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ പ്രത്യേകത അനുസരിച്ചാണ് നടക്കുന്നത്.

ഒരുപിടി ആര്യവേപ്പിന്‍ ഇലകള്‍ എടുത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പൊടിയും പാലും ചേര്‍ക്കുക. പേസ്റ്റ് പരുവത്തിലാക്കിയ ശേഷം മുഖത്തിടാം. പത്ത് മിനുറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. മുഖക്കുരുവിനെ ചെറുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ആര്യവേപ്പിന്‍ ഇല

shortlink

Related Articles

Post Your Comments

Related Articles


Back to top button