Latest NewsKerala

എസ്എഫ്ഐയെ അടിമുടി ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതി

കൊല്ലം: എസ്എഫ്ഐയെ അടിമുടി ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. പിറ്റേന്ന് സംസ്ഥാന കമ്മിറ്റി യോഗവും. ഈ യോഗങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശരേഖ തയ്യാറാക്കും. അക്രമവാസനയുള്ളവരും സംഘടനയ്ക്കുചേരാത്ത സ്വഭാവമുള്ളവരും നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കാനായി പ്രത്യേകം ശ്രദ്ധ ചെലുത്തും.

എസ്.എഫ്.ഐ.യിലൂടെ വളര്‍ന്നുവരികയും രാഷ്ട്രീയ-ശാസ്ത്ര-കല-സാഹിത്യ രംഗങ്ങളില്‍ പ്രശസ്തരാവുകയും ചെയ്തവരുടെ സംഗമങ്ങള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.  എസ്.എഫ്.ഐ.ക്കെതിരേ പല കോണുകളില്‍നിന്നാരംഭിച്ച പ്രചാരണത്തെ നേരിടാന്‍ സംസ്ഥാനതലത്തിലുള്ള പ്രചാരണവും ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button