Latest NewsUAEGulf

അബുദാബിയിൽ നിന്നും കൂടുതൽ സർവീസുകൾക്ക് തുടക്കമിട്ട് ഈ വിമാന കമ്പനി

അബുദാബി : കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കമിട്ട് ഗോ എയർ. അബുദാബിയിൽനിന്നും മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പ്രതിദിന സർവീസിന്റെ ഉദ്‌ഘാടനം ഇന്നലെ വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടന്നു. ഗോ എയറിനെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യൻ യാത്രക്കാർക്കു കൂടുതൽ പ്രയോജനപ്പെടുമെന്നും എയർപോർട്ട് ചീഫ് കൊമേഴ്സ്യൽ ഓഫിസർ മാർട്ടിൻ ഡെ ഗ്രൂഫ് വ്യക്തമാക്കി. go air

6 മാസത്തിനകം യുഎഇയിൽനിന്ന് കൂടുതൽ സ്ഥലങ്ങളിലേക്കു സർവീസ് ആരംഭിക്കുമെന്നു ഗോ എയർ എംഡി ജെ. വാദിയ പറഞ്ഞു. അബുദാബി – കണ്ണൂർ സെക്ടറിൽ നിലവിൽ ഗോ എയർ സർവീസ് നടത്തുന്നുണ്ട്. 26ന് പുലർച്ചെ ദുബായിൽനിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കും. രാജ്യാന്തര സെക്ടറുകളിലായി ഗോ എയർ ആഴ്ചയിൽ 1600 സർവീസുകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button