KeralaLatest News

നിപയിൽ നിന്ന് കരകേറി; ജീവിതം തിരിച്ചുപിടിച്ച് 23 കാരനായ യുവാവ്

കൊച്ചി: നിപ ബാധിതനായി 53 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവ് ചൊവ്വാഴ്ച ആശുപത്രി വിടും. സംസ്ഥാനം നിപവിമുക്തമെന്ന ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ 23-കാരനാണ് നിപയെ അതിജീവിച്ചത്. ആശുപത്രിയില്‍നിന്ന് പോകുന്നസമയത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ജില്ലാ കളക്ടര്‍ എസ്. സുഹാസും എത്തും.

ആശുപത്രിവിട്ടാല്‍ പത്തുദിവസത്തിനുശേഷം യുവാവിന് കോളേജില്‍ പോയിത്തുടങ്ങാമെന്ന് ചികിത്സിച്ച ഡോ. ബോബി വര്‍ക്കി മരമറ്റം പറഞ്ഞു. രണ്ടുദിവസംകൂടി നിരീക്ഷിക്കുകയും പതിവ് രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടുമാസത്തിനുശേഷം തുടര്‍പരിശോധന നടത്തും.

നിപബാധിതരെയും അവരുമായി ഇടപഴകിയവരെയും കൃത്യമായി നിരീക്ഷിച്ച്‌ വേണ്ട ചികിത്സ നല്‍കിയതിനാലാണ് ജീവഹാനി ഇല്ലാതാക്കാന്‍ കഴിഞ്ഞത്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് നിപ പകര്‍ച്ചവ്യാധി തടയാന്‍ കേരളത്തിന് സാധിച്ചതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button