Latest NewsKerala

വൈദ്യുതി ബില്ലുകള്‍ ഇനി മാഞ്ഞുപോകില്ല; പുതിയ നിർദേശവുമായി സർക്കാർ

കൊച്ചി: എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഗുണമേന്മയുള്ള കടലാസില്‍ മാഞ്ഞുപോകാത്ത മഷികൊണ്ടുള്ള ബില്ലുകള്‍ നല്‍കണമെന്നുള്ള നിർദേശവുമായി സർക്കാർ. ജല, വൈദ്യുതി ബില്ലുകള്‍ എന്നിവയ്‌ക്കാണ്‌ ഇതേറെ ബാധകമാകുന്നത്. നിലവില്‍ വൈദ്യുതി ബില്ലുകള്‍ ദിവസങ്ങൾക്കുള്ളിൽ മാഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്. തെര്‍മല്‍ കടലാസിൽ പ്രിന്റ് ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

അതേസമയം പണം കൊടുത്തു വാങ്ങുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നിര്‍ബന്ധമായും ഗുണമേന്മയുള്ള കടലാസും മഷിയും ഉപയോഗിച്ച്‌ ബില്ലുകള്‍ നല്‍കണമെന്ന്‌ ഉപഭോക്‌തൃ തര്‍ക്ക പരിഹാരഫോറം കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. . ഇതു മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കമുള്ള എല്ലാ സ്വകാര്യ വ്യാപാര കേന്ദ്രങ്ങളിലും ഇത് നിർബന്ധമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button