Latest NewsIndia

എഴുത്തുകാരി തസ്‌ലിമയ്ക്ക് ഇന്ത്യ ഒരുവർഷം കൂടി അനുവദിച്ചു

ഡൽഹി : വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്രിന് ഇന്ത്യയിൽ താമസിക്കാൻ ഒരുവർഷം കൂടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.സ്വീഡിഷ് പൗരായ തസ്‌ലിമയ്ക്ക് 2004 മുതൽ ഇന്ത്യയിൽ തുടരാനുള്ള അനുമതി നീട്ടി നൽകുകയാണ്. 2020 ജൂലായ് വരെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുമതി.

മൂന്ന് മാസം മാത്രമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അനുമതി നീട്ടിനൽകിയിരുന്നു.ഇത് നീട്ടി നൽകണമെന്ന് വിദേശ മന്ത്രാലയത്തോട് തസ്‌ലിമ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.അഞ്ചുവർഷത്തേക്കുള്ള അനുമതിയാണ് ഇവർ ആവശ്യപ്പെട്ടത്.തന്റെ ആവശ്യം അംഗീകരിച്ച വിദേശ മന്ത്രാലയത്തിന് തസ്‌ലിമ നന്ദി പറയുകയും ചെയ്തു.

മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരി തസ്‍ലിമ നസ്‍റീന്‍ ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടു . ഇസ്ലാമിക യാഥാസ്ഥികവാദികളുടെ കൊലവിളിയില്‍ നിന്ന് 1994ല്‍ ആണ് പുരോഗമന ചിന്തയ്‍ക്ക് വേണ്ടി വാദിച്ച തസ്‍ലിമ നസ്‍റിന്‍ നാടുവിട്ടത്. പിന്നീട് അവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ല. യൂറോപ്പില്‍ വര്‍ഷങ്ങളോളം ജീവിച്ച അവര്‍ നിലവില്‍ സ്വീഡിഷ് പൗരയാണ്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി. കൊല്‍ക്കത്തയില്‍ ജീവിച്ച തസ്‍ലിമ, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button