Latest NewsKeralaIndia

പീഡന പരാതി: ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു, ആവശ്യം ഇങ്ങനെ

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17-നാണ് ബിനോയ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

അതേസമയം മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. മറ്റു തടസ്സങ്ങളൊന്നുമില്ലെങകില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button