Latest NewsIndia

മുംബൈയില്‍ തീപിടിത്തം; നൂറോളം പേര്‍ ബഹുനില കെട്ടിടത്തില്‍ കുടുങ്ങി

മുംബൈ: മുംബൈയിലെ ബാന്ദ്ര എംടിഎന്‍എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഒമ്പതു നില കെട്ടിടത്തിന്റെ 3, 4 നിലകളിലാണു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നൂറോളം പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണു സംശയം.

അകത്ത് കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്തി. എംടിഎൻഎൽ ജീവനക്കാരടക്കം മുപ്പതിലധികം ആളുകൾ ഇനിയും കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

എംടിഎൻഎൽ ടെലിഫോൺസിന്റെ ബഹുനില കെട്ടിടത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. 3 മണിയോടു കൂടി മൂന്നും നാലും നിലകളിൽ തീ പടരുകയായിരുന്നു. കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്തതിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രക്ഷപ്പെട്ടവരിൽ ചിലർ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ഫയർ എഞ്ചിനുകളും ഫയർ റോബോട്ടുകളും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button