Latest NewsKerala

ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത സംഭവം; മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‍റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് ഉള്ളത്. നാലുദിവസം മുമ്പാണ് ഇറാൻ ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോ പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കില്‍ വച്ച്‌ വെള്ളിയാഴ്ചയാണ് ഇറാന്‍ സ്റ്റെനാ ഇംപറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ജൂലൈ നാലിന് ബ്രിട്ടൺ ഇറാൻ കപ്പൽ ഗ്രേസ് 1 പിടിച്ചെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാൻ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തത്.

കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവര്‍ ദൃശ്യങ്ങളിലുണ്ട്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ ഇതുവരെ സ്ഥീരികരണം ഉണ്ടാിയട്ടില്ല.

കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button