Latest NewsIndia

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ഇത് ഇന്ത്യയുടെ ചരിത്ര നേട്ടമാണെന്ന് ഇരുവരും പറഞ്ഞു.

ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കെറ്റ് ചന്ദ്രയാന്‍ 2 വിനെ വഹിച്ചുകൊണ്ട് കുതിച്ചുപൊങ്ങിയത്.

ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു. ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button