KeralaLatest News

ഒറ്റപ്പാലം നഗരസഭയിലെ മോഷണം; കേസ് ഒത്തുതീർപ്പിലേക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് പരാതി പിൻവലിക്കുന്നതായി കൗൺസിലർ ടി ലത കോടതിയിൽ പറഞ്ഞു. ഇതോടുകൂടി കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്. രാവിലെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ പരാതിക്കാരിയായ കൗൺസിലർ ടി ലത കേസ് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു.

കൗൺസിലർ ബി സുജാതക്കെതിരായ പരാതിയാണ് കൗൺസിലർ ടി ലത പിൻവലിക്കുന്നത്.
കേസ് ഒത്തുതീർപ്പാകുകയാണെന്നും, നഷ്ടപ്പെട്ടെന്ന് പറയുന്ന പണം തനിക്ക് വീട്ടിൽ നിന്ന് തിരിച്ച് കിട്ടിയെന്നും കാണിച്ച് ടി ലത സത്യവാങ്‌മൂലം സമർപ്പിക്കുകയായിരുന്നു. കേസ് ഏത് ഘട്ടത്തിലും ഒത്തുതീരാമെന്ന ഹൈക്കോടതിയുടെ റൂളിംഗ് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകനും കേസ് ഒത്തു തീരുന്നതിൽ എതിർപ്പില്ലെന്ന നിലപാടെടുത്തു.

സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കൗൺസിലർ പരാതി പിൻവലിക്കാൻ തയ്യാറായതെന്നാണ് സൂചന. സുജാതയുടെ രാജി ഒഴിവാക്കാനുള്ള സിപിഐഎം നീക്കമായും വിലയിരുത്തലുണ്ട്. അതേസമയം, കേസ് വിധി പറയാൻ നാളത്തേക്ക് മാറ്റിവെച്ചു

shortlink

Related Articles

Post Your Comments


Back to top button