Latest NewsInternational

ചന്ദ്രനില്‍ നടന്നു എന്നത് വെറും കെട്ടുകഥ; ബൈബിളില്‍ പിടിച്ച്‌ സത്യം ചെയ്യാമോയെന്ന് പാസ്റ്റർ, ഒറ്റയടിക്ക് പാസ്റ്ററുടെ കരണം പുകച്ച് ആദ്യചാന്ദ്രയാത്രികന്‍- വീഡിയോ

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ (ബുസ്സ്) ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു ആദ്യ ചന്ദ്രചരിത്രയാത്രികര്‍.

വാഷിങ്ടണ്‍: മനുഷ്യന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കാനായി ബൈബിളില്‍ തൊട്ട് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാളുടെ കരണം അടിച്ച്‌പൊളിച്ച്‌ ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്‍ഡ്രിന്റെ വീഡിയോ വൈറല്‍. 2002 സെപ്തംബര്‍ ഒന്‍പതിന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബുസ് ആള്‍ഡ്രിനോട് ചന്ദ്രനില്‍ ഇറങ്ങിയെന്ന് ബൈബിളില്‍ തൊട്ട് ആണയിടാന്‍ പറഞ്ഞ പാസ്റ്ററിന്റെ മുഖത്തിടിക്കുന്ന വീഡിയോ യു.എസിലെ ഒരു മാധ്യമമാണ് പുറത്തുവിട്ടത്. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയതിന്റെ 50 വര്‍ഷം തികയുമ്പോഴാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.1969 ജൂലൈ 20 ന് അപ്പോളോ 11 ന്റെ ഭാഗമായി നീല്‍ ആംസ്ട്രോംഗിനൊപ്പമാണ് ആള്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചില ക്രൈസ്തവ സംഘടനകള്‍ തയാറായില്ലായിരുന്നു. ഇവര്‍ പലവിധത്തിലുള്ള വാദങ്ങളും ഉന്നയിച്ചിരുന്നു.

ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ആണയിട്ട് പിന്നാലെ നടന്ന് പ്രകോപിപ്പിച്ചയാളെ ആള്‍ഡ്രിന്‍ ഇടിച്ചിടുകയായിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയത് ഗൂഡാലോചനയാണെന്ന് വാദിച്ചിരുന്ന ബാര്‍ട്ട് സിബ്രല്‍ ബേവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ചാണ് ആള്‍ഡ്രിനെ തടഞ്ഞത്. ചന്ദ്രനിലൂടെ ഇറങ്ങിനടന്നു എന്ന് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ സിബ്രല്‍ ആവശ്യപ്പെട്ടു. ‘ചന്ദ്രനിലൂടെ നടക്കാതെ നടന്നെന്ന് പറഞ്ഞവരില്‍ ഒരാള്‍ നിങ്ങളല്ലേ’ എന്നു ചോദിച്ചു കൊണ്ടു പിന്നാലെ നടന്ന സിബ്രലിനെ ആള്‍ഡ്രിന്‍ അവഗണിച്ചു.

എന്നാല്‍ അദ്ദേഹം പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സിബ്രല്‍ ആള്‍ഡ്രിനെ കള്ളനെന്നും നുണയനെന്നും ഭീരുവെന്ന് വിളിച്ചു. ഇതോടെ 72 കാരനായ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു. ബൈബിളില്‍ തൊട്ടു സത്യമിടാന്‍ പിന്നാലെ നടന്നു ബഹളം വെച്ച പാസ്റ്ററായ സിബ്രലിന്റെ മുഖത്തടിച്ച്‌ താഴെ ഇടുകയായിരുന്നു. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ (ബുസ്സ്) ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു ആദ്യ ചന്ദ്രചരിത്രയാത്രികര്‍.

1969ജൂലൈ 21ന് നീല്‍ ആംസ്‌ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആള്‍ഡ്രിന്‍ എന്ന എഡ്വിന്‍ യൂജിന്‍ ആള്‍ഡ്രിന്‍. ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് സംഘം തിരിച്ചു വന്നതിന് പിന്നാലെയാണ് നാസയുടെ കഥയാണിതെന്ന് തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങിയത്. വീഡിയോ കാണാം;

shortlink

Post Your Comments


Back to top button