KeralaLatest News

കൊല്ലം ജയിലിൽ നിന്നുള്ള ഭക്ഷണവും ഇനി ഓൺലൈനിൽ

കൊല്ലം: കൊല്ലം ജയിലിൽ നിന്നുള്ള ഭക്ഷണവും ഇനി ഓൺലൈനിലൂടെ വാങ്ങാം. ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുമായി ചേര്‍ന്നാണ് ജയില്‍ വകുപ്പിന്റെ പദ്ധതി. അഞ്ച് തരം ഭക്ഷ്യവിഭവങ്ങളടങ്ങിയ കോംബോ പാക്കായാണ് ജയിലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാൻ കഴിയുക. 125 രൂപ വിലയുള്ള കോംബോ പാക്കില്‍ അരക്കിലോ ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു കുപ്പി വെള്ളം ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം എന്നിവ ലഭിക്കും. കൊല്ലം ജില്ല ജയിലിന്‍റെ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് മാത്രമാണ് ജയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നത്. പദ്ധതി തുടങ്ങി ആദ്യ ദിവസങ്ങളില്‍ 100 പാക്കറ്റുകളാണ് തയാറാക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനനുസരിച്ച് എണ്ണം കൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button