Latest NewsIndia

ട്രാന്‍സ്​ ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു

കൊല്‍ക്കത്ത: ട്രാന്‍സ്​ ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ്​ സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന സംശയത്താലാണ് നാട്ടുകാർ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പ്രദേശവാസികള്‍ ട്രാന്‍സ്​ ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന്​ മര്‍ദിക്കുകയായിരുന്നുവെന്ന് ​ ദൃക്​സാക്ഷികള്‍ പറയുന്നു.കല്ലു കൊണ്ട്​ തലയില്‍ ഇടിക്കുകയും ദേഹത്ത്​ പല തവണ ചവിട്ടുകയും ചെയ്​തു. മർദ്ദനമേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അവരെ ആരും ആശുപത്രിയിൽ കൊണ്ടുപോകാനും തയ്യാറായില്ല.

ഒടുവിൽ പോലീസ്​ ഇടപെട്ട്​ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രദേശത്ത്​ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്​ സബ്​ ഡിവിഷണല്‍ പൊലീസ്​ ഓഫീസര്‍ ദേബാശിഷ്​ ചക്രബര്‍ത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്​ ആറ്​ പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button