Latest NewsKerala

ഗോ എയറിന്റെ ദുബായ്-കണ്ണൂര്‍ പ്രതിദിന സര്‍വീസ് നാളെമുതൽ

കണ്ണൂര്‍: ഗോ എയറിന്റെ ദുബായ്-കണ്ണൂര്‍ പ്രതിദിന സര്‍വീസ് നാളെമുതൽ ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.യുഎഇ സമയം പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന ജി8-57 ഗോ എയര്‍ വിമാനം ഇന്ത്യന്‍ സമയം രാവിലെ 5.35ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും. കണ്ണൂരില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.05ന് പുറപ്പെടുന്ന ജി8-58 വിമാനം യുഎഇ സമയം രാത്രി 10.30ന് ദുബായിലെത്തിച്ചേരും.

യുഎഇ പ്രവാസികളുടെ ഉത്തരമലബാറിലേക്കുള്ള യാത്രാ ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കാനാകും. 335 ദിര്‍ഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ഗോ എയര്‍ അധികൃതര്‍ പറഞ്ഞു. ഭാവിയില്‍ ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button