Latest NewsKerala

രാഖി വധക്കേസ് ; സൈ​നി​ക​നെ തേ​ടി കേരളാ പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക്

തിരുവനന്തപുരം : അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സൈ​നി​ക​ൻ അഖിൽ നായരെ തേടി കേരളാ പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക് തിരിച്ചു.അ​ഖി​ല്‍ ഡ​ല്‍​ഹി​യി​ല്‍ സൈ​നി​ക ക​സ്റ്റ​ഡി​യി​ലാ​ണ്.അഖിൽ കൊലപാതക്കേസിലെ പ്രതിയാണെന്ന് കേരളാ പോലീസ് ഡ​ല്‍​ഹി​യി​ലെ സൈനിക ഓഫീസിൽ അറിയിച്ചതോടെയാണ് അഖിലിനെ സൈ​നി​ക ക​സ്റ്റ​ഡി​യി​ൽ സൂക്ഷിച്ചത്.

എറണാകുളത്ത് ജോലി ചെയ്തിരുന്ന രാഖി 21ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം അമ്പൂരിയിലേക്കാണ് പോയത്. അമ്പൂരി തട്ടാൻമുക്കിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തുമ്പോൾ അവിടെ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായതായി പോലീസ് പറയുന്നു. അഖിലിന്റെ സഹോദരൻ രാഹുൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറും സീരിയൽ സാങ്കേതിക പ്രവർത്തകനുമാണ്. അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കേസിന്റെ ഗതി മാറ്റാനും ആസൂത്രണമായ ശ്രമം ഉണ്ടായി.മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ണ്‍ 21 മു​ത​ല്‍ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പൂ​വാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വ​തി അ​ന്പൂ​രി സ്വ​ദേ​ശി അ​ഖി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും മ​ന​സി​ലാ​യി. അ​ഖി​ലി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​ന് കൂ​ട്ടു നി​ന്ന ആ​ദ​ര്‍​ശ് പോ​ലീസ് ക​സ്റ്റ​ഡി​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button