CricketLatest News

ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് കോഹ്‍ലിയെയും അനുഷ്ക ശര്‍മയെയും ഒഴിവാക്കി രോഹിത് ശർമ്മ

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് വിരാട് കോഹ്‍ലിയെയും അനുഷ്ക ശര്‍മയെയും ഒഴിവാക്കി രോഹിത് ശർമ്മ. ലോകകപ്പിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇത് തള്ളിയിരുന്നു. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല നിലവിലുള്ളത് എന്നതിന്റെ തെളിവാണിതെന്നാണ് റിപ്പോർട്ട്. ഒരു കോടി 20 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയെ ഫോളോ ചെയ്യുന്നത്. ഇതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമുണ്ട്.

എന്നാൽ രോഹിത് തിരിച്ച് പിന്തുടരുന്നത് 95 പേരെയാണ്. മുംബൈ ഇന്ത്യന്‍സ് താരമായ മയാങ്ക് മാര്‍കണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ശിഖര്‍ ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിംഗ്, ശ്രേയസ് അയ്യര്‍, യുവരാജ് സിംഗ്, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍, കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ ജോണ്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ടിം സൗത്തി, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങിയ വിദേശ ക്രിക്കറ്റര്‍മാരെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, നെയ്മര്‍, സ്റ്റീവന്‍ ജെറാര്‍ഡ് എന്നീ താരങ്ങളെയുമാണ് താരം ഫോളോ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button