CricketLatest News

സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍

കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 നാണ് തുടങ്ങുന്നത്. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെ നടക്കും. സന്ദീപ് വെള്ളിയാഴ്ച്ച വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. സന്ദീപ് വാര്യര്‍ തൃശൂര്‍ സ്വദേശിയാണ്. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button