Latest NewsIndia

പോക്‌സോ കേസുകള്‍ക്കായി ജില്ലകളില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ ഡല്‍ഹി : പോക്‌സോ കേസുകള്‍ക്കായി ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ ആരോപിക്കുന്ന നുറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പ്രത്യേക കോടതി ആകാമന്നൊണ് നിര്‍ദേശം.

60 ദിവസത്തിനകം ഈ കോടതികള്‍ സ്ഥാപിക്കണമൈന്നും ഇതിനായി ഫണ്ട് അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച, സംവേദനക്ഷമതയുള്ള പ്രോസിക്യൂട്ടര്‍മാരെയും കേസുകള്‍ തെളിയിക്കാന്‍ സഹായിക്കുന്ന വ്യക്തികളെയും കേന്ദ്രം നിയോഗിക്കേണ്ടതുണ്ട്. അത്തരം കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ യഥാസമയം സമര്‍പ്പിക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

പോക്‌സോ കേസുകളില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറീസ് (എഫ്എസ്എല്‍) കാലതാമസം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമൈന്നും സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കര്‍ശനമായ ശിക്ഷ നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരമായ ലൈംഗികാതിക്രമത്തിന് വധശിക്ഷ നല്‍കിക്കൊണ്ട് പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. ബില്ലിന് ഇനി ലോക്‌സഭയുടെ അംഗീകാരം വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button