Latest NewsArticleIndia

ദിവസങ്ങള്‍  നീണ്ട ആദ്യദൗത്യം അഴിമതിയില്‍ വീണ രണ്ടാംവരവ്,  ഭൂരിപക്ഷമില്ലാതെ മൂന്നാംവട്ടം-യദ്യൂരപ്പയ്ക്കിത് വെല്ലുവിളികളുടെ നാലാംദൗത്യം

ഒരു ചെറിയ ഇടവേളക്ക് ശേഷം   തെക്കന്‍ സംസ്ഥാനമായ കര്‍ണാടകയില്‍  ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജി സമര്‍പ്പിച്ചതോടെ ബി.എസ് യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തും. നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ്വതന്ത്രന്മാര്‍ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ ബംഗലൂരുവില്‍ തിരിച്ചെത്തും.

കര്‍ണാടകയിലെ നാടകങ്ങള്‍  

കുമാരസ്വാമി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകാത്ത പ്രതിസന്ധി സൃഷ്ടിച്ചത് വിമത എംഎല്‍എമാരുടെ രാജിയാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന് കര്‍ണാടകയിലെ നാടകങ്ങള്‍ രാഷ്ട്രീയഅസംബന്ധത്തിനും ജനാധിപത്യവിശ്വാസങ്ങള്‍ക്കും അവമതിപ്പുണ്ടാക്കുന്നതായിരുന്നു. വിമതര്‍ കാലുവാരിയതോടെ വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമിക്ക് പിടിച്ചുനില്‍ക്കാനാകാതെ വരികയായിരുന്നു. അങ്ങനെ കര്‍ണാടക മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിയുടെ രണ്ടാം ദൗത്യം മെയ്  2018 ന് ആരംഭിച്ച് 2019 ജൂലൈയില്‍ അവസാനിച്ചു.കര്‍മത്തിന്റെ കളിയെന്ന് ബിജെപി കര്‍ണാടകയിലെ സംഭവങ്ങളെ വിശേഷിപ്പിച്ചപ്പോള്‍ നാലാമതും മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്ത ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ‘ജനാധിപത്യത്തിന്റെ വിജയം’ എന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണതിനെ വിലയിരുത്തിയത്. ബിജെപി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ കുമാരസ്വാമി  2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബര്‍ വരെ രണ്ടുവര്‍ഷത്തില്‍ താഴെ മുഖ്യമന്ത്രിയായിരുന്നു. ബി.ജെ.പിയുമായുള്ള അധികാരം പങ്കിടുന്നതില്‍  വിയോജിച്ചതിനാലാണ് അന്ന് സര്‍ക്കാര്‍ തകര്‍ന്നത്.

യോഗമില്ലാത്ത  മുഖ്യമന്ത്രി  

2007 ല്‍,  ഉപമുഖ്യമന്ത്രി  ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയും കുമാരസ്വാമിയെ ഉപമുഖ്യമന്ത്രിയുമാക്കുക എന്ന ധാരണയോടെ ജെഡിഎസ് അധികാരം ബിജെപിക്ക് കൈമാറാന്‍ തയ്യാറെടുത്തു. ഈ കരാര്‍ പ്രാബല്യത്തിലാകനൊരുങ്ങവെയാണ് കുമാരസ്വാമിയുടെ ജ്യേഷ്ഠനും അന്നത്തെ റവന്യൂ മന്ത്രിയുമായ എച്ച്.ഡി രേവണ്ണ വിമര്‍ശനവുമായെത്തിയത്. കുമാരസ്വാമിയെ  ഒരു ഘട്ടത്തില്‍ പൊട്ടി കരച്ചിലില്‍ വരെ എത്തിച്ചു രേവണ്ണയുടെ ഇടപെടല്‍. തുടര്‍ന്ന് അധികാരകൈമാറ്റത്തിന് നിക്കാതെ കുമാരസ്വാമി രാജിവച്ചൊഴിഞ്ഞത് സമീപകാല ചരിത്രം. ഭാഗ്യം തുണയ്ക്കാത്ത മുഖ്യമന്ത്രിയാണ് കുമാരസ്വാമി. രണ്ട് തവണ മുഖ്യമന്ത്രികസേരയിലെത്തിയെങ്കിലും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.

യദ്യൂരപ്പയുടെ നിയോഗങ്ങള്‍ ഇങ്ങനെ

കുമാരസ്വാമിക്ക് പിന്നാലെ  മുഖ്യമന്ത്രി കസേരയിലെത്തുന്ന ബിഎസ് യദ്യൂരപ്പയ്ക്കമുണ്ട് പൂര്‍ത്തിയാക്കാനാകാത്ത ദൗത്യങ്ങളുടെ കഥ. 76 കാരനായ യദ്യൂരപ്പ  2007 ല്‍ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു. പക്ഷേ വെറും ഏഴ് ദിവസം മാത്രമായിരുന്നു ആ കസേരയില്‍ അദ്ദേഹമിരുന്നത്.ജെഡി (എസ്) പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീഴുകയും  സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം യദ്യൂരപ്പ വീണ്ടും മോഹിച്ച പദവിയിലേക്ക് കടന്നുവന്നു. പക്ഷേ അഴിമതി ആരോപണത്തെത്തുടര്‍ന്ന്  കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം തവണ, 2008 മെയ് മുതല്‍ 2011 ജൂലൈ വരെയായിരുന്നു രണ്ടാംദൗത്യം. ബിജെപിയിലായിരുന്നില്ല പീന്നീട് ജനസേവനം. 2012 കര്‍ണാടക പ്രജാ പക്ഷ’ രൂപീകരിച്ചു, എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ വീണ്ടും ചേര്‍ന്നു. ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  2018 ല്‍ ബിജെപിയുടെ ഈ  മുതിര്‍ന്ന നേതാവ്  വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തെത്തിയെങ്കിലും  ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാല്‍  ഒരാഴ്ച്ചയ്ക്കകം അധികാരം നഷ്ടമായി.

വെല്ലുവിളികളുടെ നാലാംദൗത്യം

ഇപ്പോള്‍ നാലാംദൗത്യത്തിന് ഇറങ്ങുന്ന ബിഎസിന് കാര്യങ്ങള്‍ പഴയപോലെതന്നെയാണ്. കാലാവധി പൂര്‍ത്തിയാക്കുമോ എന്നുറപ്പ ്പറയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴും. യദ്യൂരപ്പയുടെ പ്രായം തന്നെ പലര്‍ക്കും അതൃപ്തിയുണ്ടാക്കുന്നതാണ്. 75 കഴിഞ്ഞവര്‍ മുഖ്യമന്ത്രിയാകേണ്ട എന്ന പാര്‍ട്ടി ചട്ടം ലംഘിച്ചാണ് യദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത്.  സര്‍ക്കാരുണ്ടാക്കുമ്പോള്‍ ആരൊക്കെ മന്ത്രിസഭയിലുണ്ടാകും എന്നതും സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമാണ്. മുതിര്‍ന് നേതാക്കളും പിന്തുണയുമായെത്തുന്ന വിമതരും യദ്യൂരപ്പക്ക് വലിയ തലവേദനയാകും സമ്മാനിക്കുന്നത്. ബിജെപിയില്‍ അമ്പതിലധികം പേര്‍ മന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. 34 പേരെ മന്ത്രിയാക്കാമെന്നാണ് ചട്ടം. ഇതിന് പുറമേയാണ് കസേരമോഹികളായ വിമതരുടെ ആവശ്യം. കോണ്‍ഗ്രസും ജെഡിഎസും ഉപേക്ഷിച്ചെത്തിയ 15 വിമതരും ഒരുപോലെ മന്ത്രികസേര സ്വപ്‌നം കാണുമ്പോള്‍ യദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി എണ്ണപ്പെട്ടുതുടങ്ങുമെന്ന് ചുരുക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button