Latest NewsKerala

കൈക്കൂലി : കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥൻ പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുവാൻ ശ്രമിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥൻ പിടിയിൽ. കോഴിക്കോട് തങ്ങള്‍ റോഡിലെ കോര്‍പ്പറേഷന്‍ മേഖലാ കാര്യലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് സിനിലിനെയാണ് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെവിജിലന്‍സ് പിടികൂടിയത്. ഡി ആന്‍ഡ് ഒലൈസന്‍സിന്  അപേക്ഷിച്ചയാളോട് സിനില്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇയാൾ വിജിലന്‍സിനെ സമീപിച്ചു.ശേഷം വിജിലന്‍സ് നല്‍കിയ പണം രാവിലെ ഒമ്ബത് മണിക്ക് പരാതിക്കാരൻ ഉദ്ദ്യോഗസ്ഥന് കൈമാറുകയും സംഭവസ്ഥലത്ത് കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിനിലിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഓഫീസിനുള്ളില്‍ നടത്തിയ പരിശോധനയിൽ രജിസ്റ്റര്‍ സൂക്ഷിപ്പിലടക്കം ക്രമക്കേടുകള്‍ കണ്ടെത്തി.സിനിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button