Latest NewsKerala

എംഎൽഎയുടെ വാദം പൊളിയുന്നു; പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ്

കൊച്ചി : ചൊവ്വാഴ്ച കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സി പി ഐ നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സി പി ഐ നേതാക്കള്‍ക്ക് പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റിരുന്നു. എന്നാൽ എംഎൽഎയുടെ വാദം പൊളിക്കുകയാണ് പോലീസ്. എംഎൽഎയുടെ കയ്യിലെ പരിക്ക് വ്യാജമാണെന്നും പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.പോലീസ് മെഡിക്കൽ രേഖകൾ കളക്ടർക്ക് കൈമാറി. പോലീസുകാരുടെയും കൈ ഒടിഞ്ഞിട്ടില്ലെന്ന് സൂചന.

അതേസമയം എറണാകുളത്ത് നടന്ന സിപിഐ മാർച്ചിലെ സംഘർഷത്തിൽ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. ഡിഐജി ഓഫീസിലേക്ക് നടത്തിയത് പാർട്ടി അറിയാതെയാണ്. പോലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാന കമ്മറ്റി അനുമതി നൽകിയത്.അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനാണ് അനുമതി നൽകിയത്.ജില്ലാകമ്മറ്റി ഈ നിർദേശം അട്ടിമറിക്കുകയാണ് ഉണ്ടായത്.

ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പോലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. കളക്ടറുടെ റിപ്പോർറ്റിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button