Latest NewsIndia

ഏറ്റുമുട്ടലിൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം കാലപുരിക്കയച്ചു

ശ്രീ​ന​ഗ​ര്‍: ഏറ്റുമുട്ടലിൽ ര​ണ്ട് ഭീ​ക​ര​രെ ഇന്ത്യൻ സൈ​ന്യം കാലപുരിക്കയച്ചു.ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​പി​യാ​നി​ലെ ബോ​നാ ബ​ന്‍​സാ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു സൈ​ന്യം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇപ്പോഴും സ്ഥലത്ത് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്.മരിച്ചവരിൽ ഒരാൾ പാകിസ്ഥാൻ ഐ.ഇ.ഡി വിദഗ്ധനാണ്.

തീവ്രവാദികളുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികളിൽ ഒരാൾ പാകിസ്ഥാൻ ഐ.ഇ.ഡി വിദഗ്ധൻ മുന്ന ലാഹോരിയും രണ്ടാമൻ പ്രാദേശിക ഓപ്പറേറ്റർ സീനത്ത് ഉൽ ഇസ്ലാമുമാണ്. ജൂണിൽ പുൽവാമയിലെ അരിഹാൽ ഗ്രാമത്തിൽ നടന്ന ഐ.ഇ.ഡി സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നു ലാഹോരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button