KeralaLatest News

എൽദോ എബ്രഹാമിന്റെ പരിക്ക് ; റിപ്പോർട്ട് തള്ളി ജില്ലാ സെക്രട്ടറി

കൊച്ചി : പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎൽഎയുടെ കൈയ്ക്ക് ഒടിവില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. കൈയ്ക്ക് ഒടിവുണ്ടെന്ന് എക്സ് റേയിൽ പറയുന്നു. എല്ലിന് പൊട്ടലുള്ളതായി ഡോക്ടർ നൽകിയ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.

സിപിഐ എറണാകുളത്ത് നടത്തിയ മാർച്ചിൽ പോലീസ് ആക്രമണത്തിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞത് വ്യാജമാണെന്ന് പോലീസുകാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോ എബ്രഹാം രംഗത്തെത്തി. കൈ ഒടിഞ്ഞുവെന്ന് താൻ പറഞ്ഞിട്ടില്ല. കൈയ്ക്ക്പരിക്കുണ്ടെന്ന് പറഞ്ഞത് ഡോക്ടർമാർ. കൈ ഒടിഞ്ഞുവെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button